ദുബായില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പിഴ

JAIHIND TV DUBAI BUREAU
Saturday, September 11, 2021

ദുബായ് : ദുബായില്‍ ഇനി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പിഴ ചുമത്തും. ഇപ്രകാരം, 5000 ദിര്‍ഹം പിഴയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മതിയായ കാരണമില്ലാതെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുന്നത് തടവു ലഭിക്കാവുന്ന കുറ്റമാണ്. അതിനാല്‍, കുട്ടികള്‍ക്ക് സംരക്ഷണമോ പരിഗണനയോ നല്‍കാത്തത് നിയമപ്രകാരം ഗുരുതര കുറ്റമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.