‘അഴിച്ചുവിട്ടിട്ട് പിടിച്ചുകെട്ടുമെന്ന് പറയുന്നു’; നിപ മരണത്തിന് ഉത്തരവാദി ആരോഗ്യവകുപ്പെന്ന് കെ മുരളീധരന്‍ എംപി

Jaihind Webdesk
Tuesday, September 7, 2021

 

കോഴിക്കോട് നിപ ബാധിച്ച 12 വയസുകാരന്‍റെ മരണത്തിന് ഉത്തരവാദി കേരളത്തിലെ ആരോഗ്യവകുപ്പാണെന്ന് കെ മുരളീധരൻ എംപി. നിപ ബാധിച്ച് മെഡിക്കൽ കോളേജിൽ എത്തിയ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്തത്. നിപയെ തുറന്നുവിട്ടിട്ടാണ് മൂന്ന് മന്ത്രിമാർ ചേർന്ന് നിപയെ പിടിച്ചുകെട്ടും എന്നു പ്രഖ്യാപിക്കുന്നത്. പിന്നെ എന്തിനാണ് ആരോഗ്യവകുപ്പെന്നും കെ മുരളീധരന്‍ എംപി ചോദിച്ചു.