തിരുവനന്തപുരം : പാര്‍ട്ടി മുഖപത്രം ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് സിപിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ മറ്റ് പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.
ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന് വിമർശിച്ചിരുന്നു. വിഷയത്തിൽ താൻ മറുപടി നൽകിയതായി ശിവരാമൻ അറിയിച്ചു. ശിവരാമന്റെ വിശദീകരണം ഈയാഴ്ച കൂടുന്ന സിപിഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്ത് നടപടി കൈക്കൊളളുമെന്നാണ് സൂചന.