6 ജില്ലകളിൽ പുതിയ ഡിസിസി അധ്യക്ഷന്മാർ ഇന്ന് ചുമതലയേൽക്കും

Jaihind Webdesk
Friday, September 3, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ പുതിയ ഡിസിസി അധ്യക്ഷന്മാർ ഇന്ന് ചുമതലയേൽക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലെ അധ്യക്ഷന്മാരാണ് ഇന്ന് ചുമതലയേൽക്കുക. കൊല്ലത്ത് പി.രാജേന്ദ്രപ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ഡിസിസി അധ്യക്ഷന്മാരായി ചുമതലയേൽക്കും. ഇടുക്കിയിൽ സി.പി മാത്യു അധ്യക്ഷ പദവി ഏറ്റെടുക്കും. പാലക്കാട്ട് എ.തങ്കപ്പൻ ഡിസിസി അധ്യക്ഷനായി സ്ഥാനമേൽക്കും. കോട്ടയം ഡിസിസി പ്രസിഡന്‍റായി നാട്ടകം സുരേഷും ഇന്ന് ചുമതലയേൽക്കും.