തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി എകെജി സെന്ററില്‍ പതാക ഉയര്‍ത്തി സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍, ദേശീയ പതാകയെ അപമാനിച്ചുവെന്ന് ആരോപണം. എകെജി സെന്ററില്‍ ദേശീയപതാക ഉയര്‍ത്തിയത് സിപിഎം പതാകയോട് ചേര്‍ന്ന്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ യുടെ ലംഘനമാണ് നടന്നിട്ടുള്ളത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവനാണ് എകെജി സെന്ററില്‍ പതാക ഉയര്‍ത്തിയത്.
പാര്‍ട്ടി നേതാക്കളായ എം വിജയകുമാര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന് എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിച്ചു. ഫ്ലാഗ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന് ആവശ്യപ്പെട്ടു.