തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

Friday, August 13, 2021

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവല്ലം സ്വദേശി ഹെന്നാ മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. പേരക്കുട്ടിക്ക് എര്‍ത്തില്‍ നിന്നും ഷോക്കേല്‍വെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. കുഞ്ഞിന് കൈക്ക് പൊള്ളല്‍ മാത്രമേയുള്ളൂ.