കരുവന്നൂര്‍ തട്ടിപ്പ് : ഒന്നാംപ്രതി റിമാന്‍ഡില്‍ ; 3 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Tuesday, August 10, 2021

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ  കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയാണ് 24 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തത്.  അതേസമയം കേസില്‍ 3 പ്രതികളുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ബിജു കരീം, ജില്‍സ്, റെജി എം അനില്‍കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. നടന്നത് വന്‍ക്രമക്കേടെന്ന് കോടതി നിരീക്ഷിച്ചു. നൂറു കോടിയുടെ ക്രമക്കേടെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

വ്യാജരേഖ ചമച്ചും സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയും പ്രതികള്‍ തട്ടിപ്പ് നടത്തി. ഒന്നാം പ്രതി സുനിൽകുമാർ ബാങ്കിന്റെ സെക്രട്ടറി പദവി ദുരുപയോഗം ചെയ്തെന്നും കോടതി.