അട്ടപ്പാടിയിലെ അതിക്രമം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; പൊലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി

Tuesday, August 10, 2021

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനും നേരെയുണ്ടായ പൊലീസ് അതിക്രമം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി എന്‍.ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ആദിവാസിമൂപ്പനോടും മകനോടും ഭീകരന്മാരെപ്പോലെയാണ് പൊലീസ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളെയും കുട്ടികളെയും അടക്കം കയ്യേറ്റം ചെയ്തു. അട്ടപ്പാടിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരം നടപടി. പൊലീസ് നരനായാട്ടാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തി. നടപടി സ്വാഭാവികമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയസേന എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ന്യായീകരണം.