മദ്യത്തിന് വീണ്ടും വിലകൂട്ടി ; ബോട്ടിലിന് ആയിരം രൂപ വരെ വർധിക്കും

Monday, August 2, 2021

സംസ്ഥാനത്ത് മദ്യ വില കുത്തനെ ഉയർത്തി. വെയർഹൌസ് ലാഭവിഹിതം  2.5 ശതമാനത്തില്‍ നിന്നും 14 ശതനാനത്തിലേക്ക് ഉയർത്തിയതോടെയാണ് വിദേശ നിർമ്മിത മദ്യത്തിന്‍റെ വില കൂട്ടിയത്. പ്രമുഖ ബ്രാന്‍ഡുകളുടെ ബോട്ടിലിന് ആയിരം രൂപ വരെ ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരും .

കൊവിഡ് കാല വരുമാന നഷ്ടം നികത്താന്‍ വേണ്ടിയാണ് മദ്യവില ഉയർത്തിയതെന്നാണ്  ബിവറേജസ് കോർപറേഷന്‍റെ വിശദീകരണം.