മരംമുറിക്കേസ് പ്രതികളും പൊലീസുമായി കോടതിയില്‍ വാക്കുതർക്കം ; റിമാന്‍ഡില്‍

Thursday, July 29, 2021

മുട്ടില്‍ മരംമുറിക്കേസ് പ്രതികളും പൊലീസുമായി കോടതിയില്‍ വാക്ക് തര്‍ക്കം. അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണമെന്നും പക്ഷെ പൊലീസ് ഒപ്പം പാടുല്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനവില്ലെന്ന് പറഞ്ഞ കോടതി പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയതു.

പ്രതികള്‍ പൊലീസിനോട് കോടതി പരിസരത്ത് നിന്ന് കയര്‍ത്തതോടെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. അന്വേഷണസംഘം പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും