തിരുവനന്തപുരം : കയ്യൂക്കിന് നിയമപരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ലെന്ന് തെളിയിക്കുന്നതാണ് കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. വിചാരണ നേരിടുന്ന മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘നിയമസഭയിലെ കമ്പ്യൂട്ടർ തല്ലിപൊളിക്കാനും കസേര മറിച്ചിടാനും സ്പീക്കറുടെ ഡയസും മൈക്കും തകർക്കാനുമല്ല ജനപ്രതിനിധികൾക്ക് പരിരക്ഷയുള്ളത്. പ്രതിഭാഗത്ത് ഇത് പോലെ ഉറച്ച് നിൽക്കുന്ന ഒരു സർക്കാരിനെ കണ്ടിട്ടില്ല .
നിയമസഭാ കയ്യാങ്കളിയാണെങ്കിലും പെരിയ ഇരട്ടക്കൊലപാതകമാണെങ്കിലും വാളയാർ കേസാണെങ്കിലും ടി പിയുടെയോ ഷുഹൈബിന്റെയൊ വധക്കേസുകളാണെങ്കിലും സ്വർണ്ണക്കടത്തോ ക്വട്ടേഷനോ എന്തുമാവട്ടെ പ്രതികൾക്ക് വേണ്ടി ഏതറ്റം വരെയും പോകുവാൻ,സർക്കാർ ഖജനാവിലെ പണം പ്രതികൾക്ക് വേണ്ടി ചിലവാക്കുവാന്‍ , പ്രതികൾക്ക് നിയമ വിരുദ്ധ പരോളുകൾ അനുവദിക്കുവാന്‍, ജയിലില്‍ സൗകര്യ പരമ്പരകള്‍ തീര്‍ക്കുവാന്‍ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ – ഷാഫി പറമ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കയ്യൂക്കിന് നിയമ പരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ല. പ്രതികളുടെ സ്വന്തം സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി . വിചാരണ നേരിടുന്ന മന്ത്രി ശിവൻ കുട്ടി രാജി വെക്കണം . നിയമസഭയിലെ കമ്പ്യൂട്ടർ തല്ലിപൊളിക്കാനും കസേര മറിച്ചിടാനും സ്പീക്കറുടെ ഡയസും മൈക്കും തകർക്കാനുമല്ല ജനപ്രതിനിധികൾക്ക് പരിരക്ഷയുള്ളത്.
പ്രതിഭാഗത്ത് ഇത് പോലെ ഉറച്ച് നിൽക്കുന്ന ഒരു സർക്കാരിനെ കണ്ടിട്ടില്ല .നിയമസഭാ കയ്യാങ്കളിയാണെങ്കിലും പെരിയ ഇരട്ടക്കൊലപാതകമാണെങ്കിലും വാളയാർ കേസാണെങ്കിലും ടി പി യുടെയൊ ഷുഹൈബിന്റെയൊ വധക്കേസുകളാണെങ്കിലും സ്വർണ്ണക്കടത്തോ ക്വട്ടേഷനോ എന്തുമാവട്ടെ പ്രതികൾക്ക് വേണ്ടി ഏതറ്റം വരെയും പോകുവാൻ,സർക്കാർ ഖജനാവിലെ പണം പ്രതികൾക്ക് വേണ്ടി ചിലവാക്കുവാന്‍ , പ്രതികൾക്ക് നിയമ വിരുദ്ധ പരോളുകൾ അനുവദിക്കുവാന്‍, ജയിലില്‍ സൗകര്യ പരമ്പരകള്‍ തീര്‍ക്കുവാന്‍ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ് .