തിരുവനന്തപുരം : സംസ്ഥാനത്ത് വരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും. കൂടുതൽ ഇളവുകൾ അനുവദിക്കാനും സാധ്യത. ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
മൈക്രോ കണ്ടെയ്‍ന്‍മെന്‍റ് മേഖല തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള
തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആകെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചന.
അതേസമയം രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പകുതിയോളം കേസുകളും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാതെ തുടരുന്നതും ആശങ്കയുണര്‍ത്തുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന ആക്ഷേപവുമുണ്ട്. രണ്ടാം തരംഗം പോലും നിയന്ത്രണത്തിലാകാതിരിക്കുമ്പോള്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണി കേരളത്തിന് ഏറെ വെല്ലുവിളിയാകും.