പെട്രോള്‍ വില ഇന്നും വർധിപ്പിച്ചു ; ജനം പൊറുതി മുട്ടുന്നു

Saturday, July 17, 2021

രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. തിരുവനന്തപുരത്ത് 103 രൂപ 82 പൈസയാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ 2 പൈസയാണ്. ഡീസൽ വില കോഴിക്കോട് 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

ഈ മാസം ഇതുവരെ ഒന്‍പത് തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനകം പെട്രോള്‍ വില 100 കടന്നു.