കൊല്ലം : വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇയാളെ വിസ്മയയുടെ നിലമേലുള്ള വീട്ടീലെത്തിച്ച് നടത്തുവാനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു. ഇയാളെ കൊണ്ടുവരുറമെന്നറിഞ്ഞ് വനിതാ സംഘടനകൾ ചൂലുമായി വിസ്മയയുടെ വീട്ടിനു മുന്നിൽ പ്രതിഷേധത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വന്നത്. ഇതോടെ നിരവധി അന്വേഷണ ഉദ്യേഗസ്ഥർക്കും നിരീക്ഷണത്തിൽ പോകേണ്ടിവരും.
അതേസമയം വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇതുവരെ സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച, വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് വിദ്ഗധരുടെയും ആന്തരിക രാസ പരിശോധനാ റിപ്പോർട്ടിനും വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.