സി.കെ ജാനുവിന് കോഴ : ബിജെപി വയനാട് ജില്ലാ സെക്രട്ടറിയെ ചോദ്യംചെയ്യുന്നു

Sunday, June 27, 2021

കല്‍പ്പറ്റ : കോഴവിവാദത്തിൽ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സി.കെ ജാനുവിന് പണം നൽകിയ കേസിലെ ആരോപണ വിധേയനാണ് പ്രശാന്ത്.

പ്രസീത അഴിക്കോട് പുറത്തുവിട്ട ശബ്ദരേഖയില്‍ സി.കെ ജാനുവിന് ബത്തേരിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് പണസഞ്ചി കൈമാറിയെന്ന് പറയുന്ന വ്യക്തിയാണ് പ്രശാന്ത്. കേസ് അന്വേഷണം ആരംഭിച്ചിട്ട് ഇതാദ്യമായാണ് ജില്ലയിലെ പ്രധാന നേതാവിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തെ പ്രസീത അഴിക്കോടിന്റെ മൊഴിയെടുത്തിരുന്നു.