ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു

Thursday, June 17, 2021

തിരുവനന്തപുരം : ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി നദീറ (21) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ നദീറ ആർസിസിയിലെ ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്നുള്ള വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയ്ക്കിടെയായിരുന്നു മരണം.