ന്യൂഡല്‍ഹി : കൊവിഡ് വാക്സിനുകള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്സിന് തോന്നിയ വില ഈടാക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കേന്ദ്ര ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി ഈടാക്കാവുന്ന തുക ഇപ്രകാരമാണ്. കൊവിഷീൽഡ്– 780 രൂപ, കൊവാക്സിൻ– 1410 രൂപ, സ്പുട്നിക്- 1145 രൂപ. നികുതിയും സർവീസ് ചാർജും ഉൾപ്പെടെയാണിത്.
പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജായി ഈടാക്കാവൂ എന്നാണു കേന്ദ്ര സർക്കാർ നിർദേശം. ഇതിൽ കൂടുതൽ തുക സ്വകാര്യ ആശുപത്രികൾ വാങ്ങുന്നുണ്ടോയെന്ന് അതതു സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കണം. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ കൊവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.