ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തം ; ഒറ്റക്കെട്ടായി മുന്നോട്ടുപോകും : കെ.സുധാകരന്‍

Tuesday, June 8, 2021

 

തിരുവനന്തപുരം : കെപിസിസി അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.സുധാകരന്‍ എം.പി. വലിയ ഉത്തരവാദിത്തമാണ് കൈവന്നിരിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിയെ തിരികെകൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിര്‍വ്വഹിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. എല്ലാവരെയും സഹകരിപ്പിക്കും. എല്ലാനേതാക്കളെയും നേരിട്ട് കണ്ട് സഹകരണം തേടും. ആവേശമുള്ള പുതിയ ടീമായി കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കേരളത്തില്‍ സംഘടനയാണ് ആവശ്യം. അതിനു കരുത്തേകാനുള്ള ഏത് തീരുമാനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.