‘എന്നും കോണ്‍ഗ്രസിനൊപ്പം’ ; രാജി വാർത്ത നിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

Wednesday, June 2, 2021

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് മഹിളാ കോൺഗ്രസിൽ നിന്നും രാജിവച്ചെന്ന വാർത്തകൾ നിഷേധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശാന്തകുമാരി. സ്ഥാനം രാജിവച്ചെന്നും എൻസിപിയിലേക്ക് പോയെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നാളിതു വരെ കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പമായിരുന്നു. തുടർന്നും പാർട്ടിക്കൊപ്പം തന്നെ ഉണ്ടാകുമെന്നും അവർ ജയ്ഹിന്ദ് ടി.വിയോട് പറഞ്ഞു.