ദുബായ് : യുഎഇയില്‍ റമസാനില്‍ വിശ്വാസികള്‍ക്ക്, രാത്രി നമസ്കാരമായ ഖിയാമുല്‍ ലൈലിന് അനുമതി നല്കി. ഇതോടെ, മെയ് മൂന്ന് മുതല്‍ റമദാന്റെ അവസാന പത്തില്‍ വിശ്വാസികള്‍ക്ക് പള്ളിയിലെത്തി രാത്രി നമസ്കാരം നിര്‍വഹിക്കാം.
രാത്രി 12 മുതല്‍ 12.30 വരെയാണ് അനുമതി നല്‍കിയത്. കര്‍ശന മുന്‍കരുതല്‍ നിര്‍ദേശങ്ങളോടെയാണ് ഈ അനുമതി നേരത്തെ രാത്രി മുഴുവന്‍ നമസ്കരിച്ചിരുന്ന ഖിയാമുല്‍ ലൈലാണ്, അര മണിക്കൂറിലേക്ക് ചുരുക്കിയത്. അതേസമയം, കഴിഞ്ഞ റമസാനില്‍ പള്ളിയില്‍ പോകാന്‍ കഴിയാതിരുന്ന വിശ്വാസികള്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.