ന്യൂഡല്‍ഹി: ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. 2 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ഇനി അവശേഷിക്കുന്നത്. അറുപതോളം രോഗികളുടെ ജീവന് അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍. മാക്സ് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ മാത്രമാണുള്ളത്. ഓക്സിജന്‍ ഇല്ലാത്തതിനാല്‍ വാരണാസിയിലെ ബി.എച്ച്.യു ആശുപത്രിയില്‍ രോഗികളെ മാറ്റി.