പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന് പ്രതിഭ ; ഉന്നമിട്ടത് ജലീലിനെയോ സുധാകരനെയോ എന്ന് ചർച്ച ; പിന്നാലെ പോസ്റ്റ് മുക്കി എംഎൽഎ

Tuesday, April 20, 2021

കായംകുളം എം എൽ എ യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്നായിരുന്നു പോസ്റ്റ്. ജലീലിനെയാണോ മന്ത്രി ജി.സുധാകരനെയാണോ എം.എൽ.എ ഉദ്ദ്യേശിച്ചതെന്നായി കമന്‍റ് ബോക്സിൽ ചർച്ച.

സിപിഎം പ്രവർത്തകർ ഉൾപ്പെടെ ചോദ്യവുമായി രംഗത്തെത്തിയതോടെ എം.എൽ.എ പോസ്റ്റ് പിൻവലിച്ച് തടിയൂരി. ഇടത് എംഎൽഎ ദൈവത്തെ കൂട്ടുപിടിച്ചതിനെയും പ്രവർത്തകർ വിമർശിക്കുന്നുണ്ട്. ബന്ധു നിയമന വിവാദത്തിൽ കെ.ടി ജലീലിന് തിരിച്ചടി നേരിട്ടത് ഇന്നായിരുന്നു.