ന്യൂഡൽഹി: ഐഎൻസി ടി.വി എന്ന പേരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തു. എഐസിസി ആസ്ഥാനത്ത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാർഗെ, കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുർജേവാല, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്, സോഷ്യല്‍ മീഡിയ ചെയർമാന് രോഹന് ഗുപ്ത എന്നിവർ ചേർന്നാണ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്.
മഹാത്മാ ഗാന്ധിയെയും അംബേദ്കറിനെയും കുറിച്ചുള്ള ഡോക്യുമെന്ററികൾ സംപ്രേഷണം ചെയ്തായിരുന്നു ചാനലിന്റെ തുടക്കം. ഇനി മുതൽ ഈ ചാനലിലൂടെയാകും വിവിധ രാഷ്ട്രീയ വിഷയങ്ങളിലെ പാർട്ടി നിലപാടും സർക്കാറിന്റെ നയപരിപാടികളിലുള്ള അഭിപ്രായ പ്രകടനങ്ങളും മറ്റും നടത്തുക.