ശബരിമല ശുചീകരണം ലക്ഷ്യമാക്കിയുള്ള പുണ്യം പൂങ്കാവനം പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്

Jaihind News Bureau
Tuesday, November 19, 2019

ശബരിമല ശുചീകരണം ലക്ഷ്യമാക്കിയുള്ള പുണ്യം പൂങ്കാവനം പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എരുമേലിയിൽ ഈ വർഷത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഈ മണ്ഡല കാലത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ, എരുമേലി എന്നിവിടങ്ങൾ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടംവരാതെ സുരക്ഷിതവും സുഗമവുമായി തീർഥാടനം നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന പോലീസ് മേധാാവി ലോക് നാഥ് ബഹ്റ ഈ വർഷത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒൻപതാം വർഷമാണ് പുണ്യം പൂങ്കാവനം പദ്ധതി പ്രകാരം ശബരിമലയിൽ ശുചീകരണ പ്രവർത്തനം നടത്തുന്നത്. എൻ.ഡി.ആർ.എഫ്., ആർ.എ.എഫ്., പോലീസ്, അഗ്നിരക്ഷാസേന, എസ്.ബി.ഐ., സന്നദ്ധ പ്രവർത്തകർ, ദേവസ്വം ജീവനക്കാർ, തീർഥാടകർ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണ രംഗത്തുള്ളത്. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഭക്തര്‍ ശബരിമലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ശന വിലക്കുണ്ട്.

https://youtu.be/k2ylTIpYSwA