കൊവിഡ് -19 : കുവൈറ്റില്‍ 2 മരണം; 909 പുതിയ കേസുകള്‍

Jaihind News Bureau
Thursday, June 25, 2020

കുവൈറ്റില്‍ കൊവിഡ് -19 മൂലം 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു.  ഇതോടെ മരിച്ചവരുടെ എണ്ണം 339 ആയി.  909 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.  രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 42788 ആയി.  പുതിയതായി 558 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 33367 ആയി .   9082 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .