കൊവിഡ് രൂക്ഷം : സംസ്ഥാനത്ത് 9 മരണം കൂടി ; തിരുവനന്തപുരത്ത് മാത്രം നാല് മരണം

Jaihind News Bureau
Sunday, August 16, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഒമ്പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം നാല് പേർ മരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനും ഇതില്‍ ഉള്‍പ്പെടുന്നു. മണികണ്ഠന്‍ (72) ആണ് മരിച്ചത്. ചിറയിന്‍കീഴ് സ്വദേശി രമാദേവി (68), പുരവൂര്‍ സ്വദേശി കമലമ്മ (85, മഹദ് എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച മറ്റ് മൂന്നുപേർ.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63) മരിച്ചു. ഹൃദയം, കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. വയനാട് വാളാട് സ്വദേശി ആലി കൊവിഡ് ബാധിച്ച് മരിച്ചു. അര്‍ബുദ രോഗിയായിരുന്നു. കൊവിഡ് ബാധിച്ച് പത്തനംതിട്ട കോന്നി എലിയറയ്ക്കൽ തടത്തിൽ വീട്ടിൽ അബ്ദുൽ ബഷീറിന്‍റെ ഭാര്യ ഷെഹർബാൻ (58) മരിച്ചു. വൃക്ക–ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശിനി ഫാത്തിമ (65) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഇവരെ വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണപുരം സ്വദേശി കൃഷ്ണന്‍ മരിച്ചു. ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ ഫലം വരാനുണ്ട്.

teevandi enkile ennodu para