നവകേരള സദസ്സ്; മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത് 25.40 ലക്ഷം പോസ്റ്റർ, സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവ്

Jaihind Webdesk
Wednesday, March 6, 2024

തിരുവനന്തപുരം: സർക്കാരിന്‍റെ നവകേരള സദസ്സിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴാണ് തുക അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് നവകരേള സദസിനായി അടിച്ചത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവായി. ക്വട്ടേഷൻ വിളിക്കാതെയാണ് പിആർഡി കരാർ സി ആപ്റ്റിന് നല്‍കിയത്. അതേസമയം മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും  സർക്കാർ അനുവദിച്ചു. കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്.