കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി; 851 ഗ്രാം സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

Jaihind Webdesk
Sunday, April 24, 2022

 

മലപ്പുറം : കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി. 851 ഗ്രാം സ്വർണ്ണമാണ് പോലീസ് പിടികൂടിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. പുലർച്ചെ 5ന് അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പോലീസ് പരിശോധനയിൽ പിടിയിലായത്. ഗുളിക രൂപത്തിൽ വയറ്റിനുള്ളിൽ നിന്നാണ് എക്സ്റേ പരിശോധനയിൽ സ്വർണ്ണം കണ്ടെത്തിയത്.