രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്ക് ; കേന്ദ്രം ഹൈക്കോടതിയില്‍

Thursday, August 26, 2021

കൊച്ചി : കൊവിഡ് വാക്സിൻ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള നൽകുന്നത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.