വാക്സിന്‍ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി ; ഡോസിനായി സർക്കാർ ചെലവഴിച്ചത് 29 കോടി

Jaihind Webdesk
Sunday, August 15, 2021

തിരുവനന്തപുരം : വാക്സിനേഷൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 817 കോടിയില്‍  വാക്സീൻ സംഭരിക്കുന്നതിനായി സർക്കാർ ചെലവഴിച്ചത് 29.29 കോടി രൂപ. നിയമസഭയിൽ കെ.ജെ.മാക്‌സി എംഎൽഎ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങൾക്കുള്ള മറുപടിയില്‍  ധനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലൈ 30 വരെയുള്ള കണക്കുപ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. കൊവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സീൻ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി വിനിയോഗിച്ചു. ആകെ 13,42,540 ഡോസ് വാക്സീനാണ് സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസിന്‍റെ വിലയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.