നിപ : രോഗലക്ഷണമുള്ളവരുടെ എണ്ണം എട്ടായി ; സമ്പർക്കപട്ടിക 251 ആയി ഉയർന്നു

Jaihind Webdesk
Monday, September 6, 2021

കോഴിക്കോട് : ജില്ലയില്‍ 8 പേർക്ക് നിപ രോഗലക്ഷണം. ഇവർ  ആരോഗ്യവകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ അതേസമയം സമ്പർക്കപട്ടിക 251 ആയി ഉയർന്നു. ഇതില്‍ 32 പേരെ ഹൈറിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതുവരെ ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകഴിഞ്ഞു.

രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിതമായ അന്വേഷണം  നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. എന്നാല്‍ ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.