ബ്രിട്ടണില്‍ നിന്നെത്തിയ 8 പേർക്ക് കൊവിഡ് ; സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് ; ജാഗ്രതാ നിർദേശം

Jaihind News Bureau
Saturday, December 26, 2020

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്നറിയാനായി സ്രവ സാമ്പിളുകള്‍ വിദഗ്ധ  പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

വളരെ വേഗത്തില്‍ പകരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇതെന്നു പുനെയില്‍നിന്നുള്ള റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ. നാല് വിമാനത്താവളങ്ങളില്‍ കർശന ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലും കൊറോണ വൈറസിന് ചെറിയ തോതില്‍ ജനിതകമാറ്റം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു ഗവേഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.