എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം; തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തി

Jaihind Webdesk
Friday, January 26, 2024

തിരുവനന്തപുരം: നിയമസഭയിലെ നാടകീയ പോരിനു ശേഷം മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വീണ്ടും ഒരേ വേദിയില്‍. എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും.

മുൻ വർഷങ്ങളിലേത് പോലെ ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. ഗവർണറോടൊപ്പം മന്ത്രി വി ശിവൻകുട്ടിയാണ് തിരുവനന്തപുരത്തെ ചടങ്ങിൽ പങ്കെടുക്കുന്നത്. 10.30യോടെ കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കൺവീനർ എം എം ഹസനും പതാക ഉയർത്തും. ഏഴരയോടെ കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും ചടങ്ങ് നടക്കുന്നുണ്ട്. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ വി ശ്രീനിവാസ് ചടങ്ങിൽ പങ്കെടുക്കും.