കൊവിഡ്-19 : കുവൈറ്റില്‍ 4 മരണം; 742 പുതിയ രോഗികള്‍ ; 534 രോഗമുക്തര്‍

Jaihind News Bureau
Tuesday, June 23, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 334 ആയി. 742 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 41,003 ആയി. പുതിയതായി 534 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 32,304 ആയി. 8395 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .