യു.എ.ഇയില്‍ കൊറോണ വൈറസ് കേസുകള്‍ 74 ആയി വര്‍ധിച്ചു: ഇന്ന് 15 പുതിയ കേസുകള്‍; ഓഫീസ് പ്രവര്‍ത്തന രീതിയും മാറുമോ ?

ദുബായ് : യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ  എണ്ണം ഔദ്യോഗിക കണക്ക് പ്രകാരം 74 ആയി വര്‍ധിച്ചു. തിങ്കളാഴ്ച വരെ ആകെ 59 പേര്‍ക്ക് എന്നായിരുന്നു കണക്ക്. യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഏറ്റവും പുതിയ കണക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നിരവധി വിമാന സര്‍വീസുകളും കൊറോണ മൂലം റദ്ദാക്കിയിരുന്നു. സ്‌കൂളുകള്‍ക്ക് ഞായറാഴ്ച മുതല്‍ ഒരു മാസത്തേയ്ക്ക് അവധി നല്‍കിയിരിക്കുകയാണ്.

ഇതിനിടെ കൊറോണ ആശങ്ക ഇനിയും തുടര്‍ന്നാല്‍ രാജ്യത്തെ ഗവണ്‍മെന്‍റ് ഓഫീസുകളുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വന്നേക്കും. പിന്നീട് സ്വകാര്യ മേഖലയിലും ഈ മാറ്റം നടപ്പാക്കുന്നതും വിവിധ കമ്പനികള്‍ ആലോചിച്ച് വരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Comments (0)
Add Comment