കണക്കില്‍പ്പെടാതെ 7,316 മരണങ്ങള്‍, സര്‍ക്കാരിന്‍റേത് കള്ളക്കണക്ക്; തെളിവ് പുറത്തുവിട്ട് പ്രതിപക്ഷം

Jaihind Webdesk
Tuesday, July 27, 2021

 

തിരുവനന്തപുരം : കൊവിഡ് മരണക്കണക്ക് സർക്കാർ കുറച്ചുകാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്. കൊവിഡ് മരണകണക്കില്‍പ്പെടാതെ 7,316 മരണം പുറത്തുവിട്ട് പ്രതിപക്ഷം. ഇന്‍ഫര്‍മേഷൻ കേരള മിഷന്‍റെ കണക്കുപ്രകാരം 23,486 മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പ്രകാരം ആകെ മരണം 16,170 ആണ്. 2020 ജനുവരി മുതല്‍ 2021 ജൂലൈ 13വരെയുള്ള കണക്കാണിത്. ജൂലൈ 13 ന് നല്‍കിയ വിവരാവകാശത്തില്‍ മറുപടി ലഭിച്ചത് ജൂലൈ 23നാണ്. സര്‍ക്കാർ യത്ഥാർത്ഥ മരണ സംഖ്യ മറച്ചു വെക്കുന്നതെന്ന പ്രതിപക്ഷ വാദങ്ങൾ ശരിവെക്കുന്ന കണക്കുകൾ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.