തൊടുപുഴ : ഏഴു വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പോലീസ്; പോക്സോ ചുമത്തും

Jaihind Webdesk
Saturday, March 30, 2019

തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനു ഇരയായി ചികിത്സയിൽ കഴിയുന്ന ഏഴു വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചുവെന്ന് പോലീസ്. അരുണിനെതിരെ പോക്സോ ചുമത്തും. ഇളയകുട്ടിയെ മർദ്ദിച്ചതിന് പ്രത്യേക കേസ് എടുക്കുന്നത് പരിഗണിക്കും. പ്രതി മയക്കുമരുന്നിനു അടിമയെന്നും തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഏഴു വയസുകാരന് വെന്റിലേറ്റർ സഹായം തുടരുമെന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. കുട്ടി അതിജീവിക്കാനുള്ള സാധ്യതകൾ കുറവാണെന്നും, നിലവിലെ ചികിത്സ തുടരുമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.