കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തിങ്ങിനിറഞ്ഞ് ജനം; ആകാശത്തേക്ക് വെടിയുതിർത്ത് താലിബാന്‍, തിക്കിലും തിരക്കിലും 7 മരണം

Jaihind Webdesk
Sunday, August 22, 2021

കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും ഏഴ് അഫ്ഗാന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.ഇതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 7 പേർ മരിച്ചത്.

ആളുകള്‍ ചിതറിയോടുന്നതിനിടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമല്ലെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു. കനത്ത ചൂടിലും വിമാനത്താവളത്തിന് പുറത്ത് വലിയ ആള്‍ക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്.  ഇവർക്ക് മേല്‍ നാറ്റോ സൈന്യം വെളളം ചീറ്റുകയും കുടിവെളളം നല്‍കുകയും ചെയ്തു. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിച്ചിരുന്നു.