പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഇനി 7 നാള്‍; ഓണം പ്രമാണിച്ച് പരസ്യപ്രചാരത്തിന് താല്‍ക്കാലിക ഇടവേള

Jaihind Webdesk
Tuesday, August 29, 2023

 

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക്. പുതുപ്പള്ളി പോളിംഗ് സ്റ്റേഷനിലെത്താൻ ഇനി 7 ദിവസങ്ങൾ മാത്രമാണുള്ളത്. തിരുവോണം ആയതിനാല്‍ താൽക്കാലികമായി പ്രചാരണത്തിന് മുന്നണികൾ ഇടവേള നൽകി. ഇന്ന് പരസ്യ പ്രചാരണം ഉണ്ടാകില്ല.

ഓണത്തോടുള്ള അവധികൾ പ്രമാണിച്ച് ഇന്നുമുതല്‍  31 വരെ പരസ്യപ്രചാരണ രംഗത്തുനിന്ന് വിട്ടുനിൽക്കാനാണ് യുഡിഎഫും എൻഡിഎയും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മണ്ഡലത്തില്‍ പ്രചാരണത്തും.

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ഈ വർഷം വ്യക്തിപരമായി ഓണം ഇല്ല. അതേസമയം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സ്വകാര്യ പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുക്കുന്നുണ്ട്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും സ്വകാര്യ പരിപാടികളില്‍ മാത്രമാണ് പങ്കെടുക്കുന്നത്.