കണ്ണൂര്‍ തൊടിക്കളത്ത് 7 സിപിഐ പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേർന്നു; കൂടുതല്‍ പേർ വരുമെന്ന് അംഗത്വം സ്വീകരിച്ചവർ

Jaihind Webdesk
Wednesday, June 28, 2023

 

കണ്ണൂർ തൊടിക്കളത്തു നിന്നുള്ള 7 സിപിഐ പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കണ്ണൂർ ഡിസിസിയിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പ്രവർത്തകരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സിപിഐയുടെ ശക്തികേന്ദ്രമായ ചിറ്റാരിക്കൽ ഭാഗത്തുനിന്നും തങ്ങളെ പിന്തുടർന്ന് നിരവധി പേർ പാർട്ടി വിടുമെന്ന് അംഗത്വം സ്വീകരിച്ച പ്രവർത്തകർ പറഞ്ഞു.