കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്‍റെ ക്രൂര മർദ്ദനം; രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു

Tuesday, October 31, 2023

 

കൊല്ലം: ആറാം ക്ലാസുകാരന് അധ്യാപകന്‍റെ ക്രൂര മർദ്ദനം. ഇമ്പോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് രാജീവിനെ ട്യൂഷൻ സെന്‍റർ അധ്യാപകനായ റിയാസ് മർദിച്ചത്. കൊല്ലം പട്ടത്താനത്തെ അക്കാദമി എന്ന ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് റിയാസ്. അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പരാതിയില്‍ പോലീസ് കേസെടുത്തു.