ബഹറിനിൽ ആറ് ഇന്ത്യക്കാർക്കു കൂടി കൊവിഡ് 19

Jaihind News Bureau
Saturday, March 21, 2020

മനാമ: ബഹറിനിൽ ആറ് ഇന്ത്യക്കാർക്കു കൂടി വൈറസ് ബാധിച്ചു. ഇതോടെ ബഹറിനിൽ കൊറോണ വൈറസ് ബാധിച്ച് ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ഇതുവരെ 19098 പേരെ ആണ് പരിശോധനക്ക് വിധേയരാക്കിയത്. നിലവിൽ 173 പേർ ആണ് ചികിത്സയിൽ ഉള്ളത്. അതിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇത് വരെ 125 പേർ ചികിത്സ പൂർത്തീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.