തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്

Jaihind Webdesk
Tuesday, May 31, 2022

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 68.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  ആകെ 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ കൂടുതല്‍ സ്ത്രീകളാണ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. കഴിഞ്ഞ തവണ 70.39 ശതമാനമായിരുന്നു തൃക്കാക്കരയിലെ പോളിംഗ് ശതമാനം.

രാവിലെ മുതല്‍ കനത്ത പോളിംഗാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് അല്‍പം മന്ദഗതിയിലായി. രാവിലെ 10 വരെ 23.79 ശതമാനമായ പോളിംഗ് 11 മണി ആയപ്പോൾ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിംഗ് ബൂത്തുകളില്‍ 39.31% പോളിംഗ് രേഖപ്പെടുത്തി. ആറാം മണിക്കൂറിൽ പോളിംഗ് 45% പിന്നിട്ടു. ഉച്ചയ്ക്ക് ശേഷം പോളിംഗ് അല്‍പം മന്ദഗതിയിലായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 70.39 ശതമാനമായിരുന്നു പോളിംഗ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 76.05 ശതമാനമായിരുന്നു പോളിംഗ്. 2016 ൽ 74.71 ശതമാനവും  2014 ൽ 71.22 ശതമാനമായിരുന്നു പോളിംഗ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിലും 73.76 ശതമാനവും 2009 ല്‍ 70 ശതമാനവുമായിരുന്നു തൃക്കാക്കരയിലെ പോളിംഗ് നിരക്ക്.