67,208 പുതിയ കൊവിഡ് കേസുകൾ, നേരിയ വര്‍ധന ; ആകെ മരണം 3.81 ലക്ഷം, ഇന്നലെ മാത്രം 2,330

Jaihind Webdesk
Thursday, June 17, 2021

ന്യൂഡൽഹി : ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകളും 2,330 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും നേരിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 62,224 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകള്‍.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,97,00,313 ആയി. ആകെ മരണം 3,81,903. ഇതുവരെ 2,84,91,670 പേരാണ് രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണം 8,26,740 ആണ്.

രാജ്യത്ത് ഇതുവരെ 26,55,19,251 പേർക്കാണ് കേൊവിഡ് വാക്സിനേഷൻ നൽകിയത്. ഇന്നലെ 19,31,249 സാമ്പിളുകൾ പരിശോധിച്ചു. ജൂൺ 16 വരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 38,52,38,220 ആണ്.