രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 66 പേർ വോട്ട് ചെയ്തത് കണ്ടെയ്നറില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തില്‍

Jaihind Webdesk
Monday, October 17, 2022

ബെല്ലാരി/കർണാടക: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ പദയാത്രാ ക്യാമ്പിലെ ബൂത്തിൽ വോട്ട് ചെയ്തു.ബെല്ലാരിയിലെ സങ്കന കല്ലിലെ ഭാരത് ജോഡൊ യാത്രക്യാമ്പിലാണ് വോട്ട് ചെയ്തത്. ഭാരത് ജോഡൊ പദയാത്രയിലുള്ള മറ്റു നേതാക്കളും ക്യാമ്പിലെ പ്രത്യേക ബൂത്തിലാണ് വോട്ട് ചെയ്തത്. ഭാരത് ജോഡോ പദ യാത്രയിലെ യാത്രികരായ 66 പേർക്കാണ് ബെല്ലാരി സങ്കന കല്ലിലെ പ്രത്യേക ബൂത്തിൽ വോട്ട് ഉണ്ടായിരുന്നത്. കണ്ടെയ്നറിൽ പ്രത്യേകം തയാറാക്കിയ ബുത്തിലാണ് ഇവർ വോട്ട് ചെയ്തത്. രാഹുൽ ഗാന്ധിയും ഈ ബൂത്തിൽ വോട്ട് ചെയ്തു.

പദയാത്രയ്ക്ക് ഒപ്പമുള്ള ദിഗ് വിജയ് സിംഗ്, ലാൽജി ദേശായി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്, ശ്രാവൺ റാവു, സച്ചിൻ റാവു, ജ്യോതി മണി എം.പി, കേശവ് ചന്ദ് യാദവ്, അജയ് കുമാർ ലല്ലു, കെപിസിസി അംഗവും അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ കോർഡിനേ റ്ററുമായ അഡ്വ. അനിൽ ബോസ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ എന്നിവരും കണ്ടെയ്നറിലെ പ്രത്യേകം തയാറാക്കിയ ബൂത്തിൽ വോട്ട് ചെയ്തു. 66 പേരിൽ രാഹുൽ ഗാന്ധി അട ക്കം 15 പേർ ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികളാണ്. വോട്ടെടുപ്പിനോടനുബന്ധിച്ച് പദയാത്രയ്ക്ക് ഇന്ന് ഇടവേളയായിരുന്നു.