കൊല്ലത്ത് വീണ്ടും പീഡനം; സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 65 കാരന്‍ അറസ്റ്റില്‍

Jaihind News Bureau
Sunday, December 8, 2019

കൊല്ലത്ത് വീണ്ടും പീഡനം. വള്ളിക്കീഴിൽ പതിനൊന്നു വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 65 കാരനെ പോലീസ് അറസ്റ്റ് ചെയ്തു . വള്ളിക്കീഴ് സ്വദേശിയായ മണിയനെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യർത്ഥിനിയായ കുട്ടിയുടെ കൈയ്യിൽ നൂറിന്‍റെ നോട്ടുകൾ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകർ ചോദ്യം ചെയ്തപ്പോൾ ആണ് പീഡന കഥ പുറത്ത് അറിയുന്നത്. കുട്ടിയുടെ അയൽവാസിയായ ഇയാൾ കഴിഞ്ഞ അവധിക്കാലം മുതൽ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.