ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ദുര്‍ബലമാകുന്നതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകൾ 2.96 കോടിയായി. അതേസമയം കൊവിഡ് മരണം ഇപ്പോഴും രണ്ടായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്.
24 മണിക്കൂറിനിടെ 2542 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3.79 ലക്ഷം ആയി ഉയര്‍ന്നു. 1.07 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. ആകെ രോഗബാധിതരിൽ 2.83 കോടി ആളുകൾ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 8.65 ലക്ഷം പേർ മാത്രമാണ് ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ഇപ്പോഴും മന്ദഗതിയിലാണ്. 26.19 കോടി പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. വാക്സിന്‍ ദൌര്‍ലഭ്യം ഇപ്പോഴും പരിഹരിക്കാനായിട്ടില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.