തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ; പത്ത് രോഗികള്‍ക്കും വൈറസ് ബാധ

തൃശൂര്‍ : ആശങ്കയുണര്‍ത്തി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം രൂക്ഷം. നിരവധി മെഡിക്കല്‍ വിദ്യാർത്ഥികള്‍ക്കും രോഗികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എംബിബിഎസ്, പിജി ബാച്ചുകളിലെ 60 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

50 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും 10 പിജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയക്ക് വിധേയരായ പത്ത് രോഗികള്‍ക്കും കൊവിഡ്  സ്ഥിരീകരിച്ചു. ഇവരില്‍ ഗൈനക്കോളജി, സര്‍ജറി  വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെടുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കൂടുതല്‍ രോഗികള്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കും.  രോഗം ബാധിച്ച വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചവരാണ്. ആശുപത്രി പരിസരത്തെ ഇന്ത്യന്‍ കോഫീ ഹൗസിലെ ജീവനക്കാരില്‍ ചിലരും രോഗബാധിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

Comments (0)
Add Comment