ലോക്‌സഭാ തെരഞ്ഞെടുപ്പ് : അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; സുരക്ഷ ശക്തം

Jaihind Webdesk
Monday, May 6, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേഠിയും സോണിയാ ഗാന്ധി ജനവിധി തേടുന്ന റായ് ബറേലിയുമാണ് ഇന്ന് വിധിയെഴുതുന്ന ശ്രദ്ധേയമായ മണ്ഡലങ്ങൾ.

ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ് – 14 മണ്ഡലങ്ങൾ. ഝാർഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.

അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ വോട്ടെടുപ്പ് ഇന്ന് പൂർണമാകും. ഇതിന് പുറമെ ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പും അഞ്ചാം ഘട്ടത്തോടെ പൂർത്തിയാകും.