ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് പരമ്പര : അവസാന മത്സരം ഇന്ന്

Jaihind Webdesk
Thursday, January 31, 2019

India-vs-England-lions

ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പര തൂത്തുവാരുക ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുക.

രാവിലെ ഒമ്പത് മണിക്കാണ് മത്സരം. ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്തവർക്കും ഇന്ന് അവസരം നൽകിയേക്കും. കെ.എൽ. രാഹുലിലും ഋഷഭ് പന്തിലുമാണ് ആരാധകരുടെ ശ്രദ്ധ. ഫോമിലില്ലാതെ ബുദ്ധിമുട്ടുന്ന രാഹുലിന് തിരിച്ചെത്തേണ്ടതുണ്ട്. പന്തിനാവട്ടെ ഒരു മികച്ച ഇന്നിങ്സ് കൂടി പുറത്തെടുത്താൽ സീനിയർ ടീമിൽ കയറിപ്പറ്റാനുള്ള സാധ്യതയുമുണ്ട്.

നാലാം ഏകദിനത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ എ വിജയിച്ചത്. ഇംഗ്ലണ്ട് ലയൺസ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റിന് മറികടന്നു. പുറത്താകാതെ 73 റൺസെടുത്ത ഋഷഭ് പന്തും 47 റൺസുമായി ദീപക് ഹൂഡയുമായിരുന്നു ഇന്ത്യയുടെ വിജയശിൽപികൾ. ബൗളിംഗ് നിരയിൽ ശാർദൂലിലും ചഹാറുമാണ് ഇന്ത്യൻ പ്രതീക്ഷ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും വിജയിച്ച ഇന്ത്യ അവസാന മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരനാണ് ലക്ഷ്യവെയ്ക്കുന്നത്